yogam

തിരുവല്ല : നീതിന്യായ വ്യവസ്ഥയുടെ ശക്തമായ നിലനിൽപ്പിനും നിയമവാഴ്ച ഉറപ്പാക്കുന്നതിലും അഭിഭാഷകരുടെ പങ്ക് വലുതാണെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സതീഷ് നൈനാൻ പറഞ്ഞു. തിരുവല്ല ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. കുടുംബ കോടതി ജഡ്ജ് ബിൽകുൽ ജി.ആർ, സബ് ജഡ്ജ് രാജീവ്.വി, മുൻസിഫ് അരവിന്ദ് എസ്.ജെ, മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എ.രമേഷ്, അഡ്വ.ജോസഫ് നെല്ലാനിക്കൻ, അഡ്വ.വിബിത ബാബു, അഡ്വ.ഡാനിയൽ തോമസ് എന്നിവർ പ്രസംഗിച്ചു.