daily

പത്തനംതിട്ട : ഡി.എ കുടിശിക അനുവദിക്കുക, അക്കാദമിക കലണ്ടർ പുനക്രമീകരിക്കുക, പ്രീ പ്രൈമറി അദ്ധ്യാപക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.സുശീൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, തുളസീധരൻ പിള്ള, ഹരിദാസ്, ഷിനാജ്, കെ.എ.തൻസീർ, പി.ടി.മാത്യു, എബ്രഹാം, പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.