ചെങ്ങന്നൂർ: സർക്കാർ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കുകൾ പുറത്തുവന്നതിനാൽ അവരുടെ ക്ലാസുകൾ തിരിച്ചുള്ള കണക്കുകളും പുറത്തുവിടണമെന്ന് സാംബവ മഹാസഭ സംസ്ഥാന ഡയറക്ടർ ബോർഡ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ഉദ്ഘാടനം ചെയ്തു. മഹാസഭ പ്രസിഡന്റ് പി.കെ. ശങ്കർ ദാസ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റുമാരായ സി.കെ.ശശി, ഉദയൻ കരിപ്പാലിൽ, ട്രഷറാർ ഇ.എസ്.ഭാസ്‌ക്കരൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.സി.ആർ. തമ്പി,ഏ.മുരുകദാസ്, ബി.കെ.വാസുദേവൻ, സി.ഡി.കുഞ്ഞച്ചൻ, രാജൻ കെ.തിരുവല്ല,എൻ.പ്രദീപ്കുമാർ, ആർ.വിജയകുമാരി, അനീഷ് കാരയ്ക്കാട്,ബിന്ദു സുരേഷ്, രഞ്ജിത്ത് പ്ലാപ്പറമ്പിൽ, എ.സി.ചന്ദ്രൻ, വിജയൻ കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിനു മുമ്പ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ സാമാജം, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നല്കി.