അടൂർ : ശബ്ദം കൂട്ടി പാട്ടുവച്ചതിന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ . പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപിനെ(34)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്ത് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ഇളമണ്ണൂർ പൂതങ്കരയിൽ വെള്ളിയാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷിനാണ് (32) വീട്ടിനുള്ളിൽ വെട്ടേറ്റത്. ഇയാൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.