കോന്നി: എസ്.എൻ.ഡി.പി യോഗം 1478ാം കൊക്കാത്തോട് ശാഖയിലെ വാർഷിക പൊതുയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കണക്കുകളും റിപ്പോർട്ടും സെക്രട്ടറി എം.ഡി ഷാ അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർന്മാരായ എസ്.സജിനാഥ്, ജി.സോമനാഥൻ, മൈക്രോ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, ശാഖാ പ്രസിഡന്റ് എൻ.സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ടി.ആർ പ്രഭാകരൻ (പ്രസിഡന്റ്), രാജേഷ് (വൈസ് പ്രസിഡന്റ്), ബിനു (സെക്രട്ടറി), ശോഭന, അജിത, സുധാകരൻ, രമേശൻ, ശ്യാമള, പദ്മിനി,ആര്യ (കമ്മിറ്റി അംഗങ്ങൾ),നിഖിൽ, നന്ദു, വിക്രമൻ (പഞ്ചായത്ത് കമ്മിറ്റി).