മല്ലപ്പള്ളി : പെരുമ്പെട്ടി വില്ലേജ് ഓഫീസിൽ ഡിജിറ്റൽ സർവേ അവലോകനയോഗം ഇന്ന് രാവിലെ 9.30ന് നടക്കും. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, ഡിജിറ്റൽ സർവേ ജീവനക്കാർ എന്നിവർ പങ്കെടുക്കും. ഡിജിറ്റൽ സർവേയുടെ അൻപത് ശതമാനം ഒബ്സർവേഷൻ ജോലികൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. 25 ജീവനക്കാർ ഡിജിറ്റൽ സർവേയുടെ ഭാഗമായി പെരുമ്പെട്ടിയിൽ ജോലി ചെയ്യുന്നു. 10 ആർ ടി കെ മെഷീനുകൾ ഉപയോഗിക്കുന്നുണ്ട്.