ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കാടുവളർന്ന് ഇഴജന്തുക്കളുടെ താവളമായിട്ടും വികസനം കടലാസിൽ മാത്രം. ട്രെയിൻ കാത്തിരിക്കുന്നവരുടെ ഇരിപ്പിടങ്ങളിൽ വരെ കാടുകയറിയ നിലയിലാണ്. ചെങ്ങന്നൂരിന്റെ സൗത്ത് സ്റ്റേഷനായി ഉയർത്തുവാനുള്ള പറ്റുന്ന രീതിയിൽ 40 ഏക്കറിലധികം സ്ഥലസൗകര്യമുണ്ട്. മുൻ കാലത്ത് നിരവധി പ്രൊജക്ടുകൾ ചെറിയനാടിനു വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പയായില്ല. ഇപ്പോൾ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്. വേണാട് അടക്കം നിരവധി പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ട്. അതുകൊണ്ട് തന്നെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പ്ലാറ്റ്ഫോമുകൾ കാട് കയറിയ അവസ്ഥയിൽ ഇഴജന്തുക്കളും തെരുവ്‌നായ്ക്കളും സ്ഥിരസാന്നിദ്ധ്യമാണ്. യാത്രക്കാർ ജീവൻ പണയം വച്ചാണ് ചെറിയനാട് സ്റ്റേഷനിൽ എത്തുന്നത്.

ചെറിയനാട് സബ് സ്റ്റേഷനാക്കാം

ചെങ്ങന്നൂർ പ്രധാന സ്റ്റേഷനായി ഉയരുമ്പോൾ അതേ പ്രാധാന്യത്തോടെ ചെറിയനാട് സ്റ്റേഷനും ഉയർത്തി കൊണ്ടുവന്ന്, ട്രെയിനുകൾക്ക് വാട്ടർ ഫില്ലിംഗ് അടക്കമുള്ള സൗകര്യം ഇവിടെ സ്ഥാപിക്കാനാകും. ശബരിമല സീസണിൽ ചെങ്ങന്നൂരിൽ നിന്ന് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കും ട്രെയിനുകൾ തുടങ്ങാൻ സാധിക്കും ,അതിനുള്ള സ്ഥലവും ഉണ്ട് .ചെറിയനാട് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയാൽ ചെങ്ങന്നൂർ സ്റ്റേഷന്റെ സബ്സ്റ്റേഷനായി ഉപയോഗിക്കാം. ഭാവിയിൽ ശബരിമലയ്ക്കുള്ളസർവീസുകൾ തുടങ്ങിയാൽ ചെങ്ങന്നൂർ ജംഗ്ഷനും ചെറിയനാട് സബ് സ്റ്റേഷനും ആക്കി മാറ്റാം എന്ന് പാലക്കാട് കൺട്രോളിംഗ് ഓഫീസർ സോബി തോമസ് കൗമുദിയോട് പറഞ്ഞു.

..................................................................

ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ സർവീസ് ഉൾപ്പെടെ ആരംഭിക്കാം. ഇതിൽ കൂടി ചെങ്ങന്നൂരിന്റെയും ചെറിയനാടിന്റെയും വൻ വികസന സാദ്ധ്യതകൾ തെളിയും. വർഷങ്ങളായി പറയുന്ന ആവശ്യമാണ് ഇത്. നടപ്പിലാക്കിയാൽ ചെറിയനാട് യാത്രക്കാർ കൂടും , കാടുകാരണം പകുതിപ്പേർ ചെങ്ങന്നൂർ സ്റ്റേഷനിലാണ് ട്രെയിൻ കയറുന്നത്.

ബിനു തോമസ്

(പാസഞ്ചേഴ്സ് അസോസിയേഷൻ കമ്മിറ്റി അംഗം)​

...........................

36 ഏക്കർ സ്ഥലം