ഇലവുംതിട്ട : കാറ്റിൽ ഒടിഞ്ഞ വൈദ്യുതിപോസ്റ്റുകൾ മാറിയിട്ടിട്ടും വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രണ്ടാഴ്ച്ച മുമ്പുണ്ടായ കനത്ത കാറ്റിലാണ് വൈദ്യുതി പോസ്റ്റുകൾ വ്യാപകമായി മരം വീണ് ഒടിഞ്ഞത്. ദിവസങ്ങൾ നീണ്ട പണികൾക്ക് ഒടുവിലാണ് വൈദ്യുതി വിതരണം പഴയ നിലയിലായത്. ഏതാനും ദിവസങ്ങളായി ഇലവുംതിട്ട എ.ഇ ഓഫീസ് പരിധിയിൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ വരുന്നതെന്നാണ് ഉപഭോക്താക്കളുടെ പരാതി.ലൈനിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി തകരാറുകൾ പരിഹരിച്ച് പരാതികൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മരംവീണ് വൈദ്യുതി മുടങ്ങി

ചെന്നീർക്കര: മരങ്ങൾ വീണ് വൈദ്യുതി മുടങ്ങി. ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിൽ ഊന്നുകല്ലിലെ പന്നിക്കുഴിക്ക് സമീപം തെങ്ങ് വീണും ആലുംകുറ്റി കലാവേദി റോഡിൽ വഴണമരം ഒടിഞ്ഞു വീണുമാണ് ചെന്നീർക്കരയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്‌.