പത്തനംതിട്ട : അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അദ്ധ്യാപകരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ടി.യു പത്തനംതിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ അദ്ധ്യക്ഷ അനിത ജി.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സനൽ കുമാർ, ഫെറ്റോ ജില്ലാ അദ്ധ്യക്ഷൻ മനോജ് ബി.നായർ, സംസ്ഥാന സമിതി അംഗങ്ങളായ എസ്.ഗിരിജാദേവി, മനോജ്.ബി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജ്യോതി ജി നായർ, വിഭു നാരായൺ, അനുരാഗ്.എൻ , ബിജിലി എന്നിവർ നേതൃത്വം നൽകി.