29-vashiyoram
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പന്തളം ഏരിയാ കൺവൻഷൻ ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പന്തളം ഏരിയാ കൺവെൻഷൻ നടന്നു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റെണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എൻ.സരസ്വതി അദ്ധ്യക്ഷയായിരുന്നു. ഐഡന്റിറ്റി കാർഡ് വിതരണം ജില്ലാപ്രസിഡന്റ് ബി.മുരളീധരൻ നിർവഹിച്ചു. ചികിത്സാ ധന സഹായ വിതരണം ജില്ലാ ട്രഷറർ ടി.എ. റജി കുമാർ നിർവഹിച്ചു. സി.ഐ.ടി.യു. പന്തളം ഏരിയ കമ്മിറ്റി അംഗം കെ.എച്ച്.ഷിജു ,ഫെഡറേഷൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര,ജില്ലാ കമ്മിറ്റി അംഗം ബിനോയി കുളനട,എം.ഷിനാസ് ,എം.രാജൻ, പന്തളം നസിം, അർഷാദ് എന്നിവർ സംസാരിച്ചു. പന്തളത്തെ ഗതാഗത കുരുക്ക് അവസാനിപ്പികുവാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ ഭാരവാഹികളായി എം. ഷിനാസ് (പ്രസിഡന്റ് ). വിളയിൽ രവീന്ദ്രൻ , അസിം, (വൈസ് പ്രസിഡന്റുമാർ) പ്രമോദ് കണ്ണങ്കര(സെക്രട്ടറി ) കെ.എൻ സരസ്വതി ,എം.രാജൻ, (ജോയിൻ സെക്രട്ടറിമാർ) ബന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.