അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ മെറിറ്റ് അവാർഡ് വിതരണം മികവ് 2024 ജില്ലാ പൊലീസ് മേധാവി വി.അജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ അറിവ് മാത്രമല്ല നല്ല സ്വഭാവ രൂപീകരണവുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്.ടു മെറിറ്റ് അവാർഡ് വിതരണം യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, വനിതാസംഘം യൂണിയൻ കൺവീനർ ഇൻചാർജ് സുജാ മുരളി, സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ പ്രകാശ് എന്നിവർ സംസാരിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ഇൻ ചാർജ് സ്മിത പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി.