kalam

അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ഒൻപതാം ചരമവാർഷികം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷതവഹിച്ചു. കലാമിന്റെ സഹപ്രവർത്തകൻ അബ്ദുൽ മജിദ് അനുസ്മരണ പ്രഭാഷണം നടത്തി. അക്ഷര സേനാംഗംങ്ങളായ മുഹമ്മദ് ഖൈസ്, എസ്.അൻവർഷാ, ബിജു പനച്ചിവിള, പഴകുളം ബൈജു, എസ്.താജുദീൻ, പി.രശ്മി, എന്നിവർ പ്രസംഗിച്ചു. വി.എസ്.വിദ്യ ശാസ്ത്ര ക്വിസിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മുരളി കുടശനാട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.