പത്തനംതിട്ട: ആധുധിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ജില്ലയിലെ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് ഉദ്ഘാനം ചെയ്യും. രാവിലെ 11.30ന് കുളനട , ഉച്ചയ്ക്ക് 2ന് ചെറുകോൽപ്പുഴ, വൈകിട്ട് 3.30ന് ചേത്തക്കൽ എന്നിവിടങ്ങളിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. കുളനടയിൽ വീണാജോർജ്ജും, ചെറുകോൽ, ചേത്തക്കൽ എന്നിവിടങ്ങളിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയും അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുക്കും.