raju-thomas-laily
രാജു തോമസ് ജോർജ , ഭാര്യ ലൈലി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാറിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച ദമ്പതികളായ തുകലശ്ശേരി വേങ്ങശ്ശേരിൽ രാജു തോമസ് ജോർജിന്റെയും (റിജോ - 69) ഭാര്യ ലൈലിയുടെയും (63) സംസ്കാരം നാളെ (ചൊവാഴ്ച്ച) നടക്കും. രാവിലെ 9ന് ഇരുവരുടെയും മൃതദേഹം ഭവനത്തിൽ കൊണ്ടുവരും. 11ന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ സംസ്കാരം നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വേളൂർ മുണ്ടകം പാടത്തേക്കുള്ള വഴിയോരത്ത് കാറിനുള്ളിൽ ദമ്പതികൾ തീകൊളുത്തി മരിച്ചത്. പരേത തിരുവല്ല കല്ലുങ്കൽ പള്ളത്ത് ആഞ്ഞിലക്കുഴിയിൽ കുടുംബാംഗമാണ്. മകൻ : ജോർജി തോമസ്, മരുമകൾ : ഓതറ മംഗലം കിഴുക്കയിൽ സിതാര. കൊച്ചുമകൾ : നഥാ നിയ.