bus
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്

അടൂർ : ബൈപാസിൽ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് അപകടത്തിൽ പെട്ടു. ഇന്നലെ വെളുപ്പിന് നാലരയോടെയായിരുന്നു അപകടം. മഴയത്ത് വളവിൽ വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണം. ജീവനക്കാർ ഉൾപ്പെടെ 15 ഓളം പേർ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വളവിൽ റോഡിൽ നിന്ന് തെന്നി മാറിയ ബസ് വൈദ്യുതി പോസ്റ്റും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്.