തിരുവല്ല : യോഗാസന സ്പോർട്സ് അസോസിയേഷൻ ഒഫ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ സൗജന്യ ജില്ലാ ജഡ്‌ജസ് ട്രെയിനിംഗ് സംഘടനാ ഓഫീസായ പൈതൃക് സ്‌കൂൾ ഒഫ് യോഗയിൽ നടത്തി. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയി പൗലോസ് ഉദ്ഘാടനം ചെയ്തു. യോഗാ ആചാര്യൻ എൻ. സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കുമാർ, പി.കെ. ഗോപിദാസ് എന്നിവർ പ്രസംഗിച്ചു. മുരുകൻ ആർ, ശ്രീജാ അജിത്ത്, ദിലീപ്കുമാർ ടി.എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അമ്പതോളം പേർ പങ്കെടുത്തു.