അടൂർ : അടൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂരിന്റെയും പത്തനംതിട്ടയുടെയും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ധാരാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ എൻജിനിയറിംഗ് പഠനത്തിന് തുടങ്ങിയ കോളേജ് എന്ന നിലയിൽ അടൂർ എൻജിനിയറിംഗ് കോളേജിന്റെ സംഭാവനകൾ ശ്രദ്ധേയമാണെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. മാറുന്ന സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി പുതിയ കമ്പ്യൂട്ടർ ലാബിനുള്ള തുക എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.