nedumprom
നെടുമ്പ്രം ഒട്ടത്തിൽ പുരുഷോത്തമ പണിക്കരുടെ വീടിന് മുകളിലേക്ക് പുളിമരം വീണപ്പോൾ

തിരുവല്ല : നെടുമ്പ്രം പഞ്ചായത്ത് 12-ാം വാർഡിൽ ദേവീ കൃപ വീട്ടിൽ (ഒട്ടത്തിൽ ) പുരുഷോത്തമ പണിക്കരുടെ വീടിന് മുകളിലെക്ക് പുളിമരം വീണു. ആളപായമില്ല. ഇന്നലെ വൈകിട്ട് 5ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകിയത്. വീടിന്റെ മുകളിലെ ഷീറ്റുകൾക്ക് നാശനഷ്ടം ഉണ്ടായി.