മാന്നാർ: നിലപാടുകളിൽ ഉറച്ച് നിന്ന് സാമൂഹ്യ നീതിക്കായുള്ള പോരാട്ടമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്നും അതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും തകർക്കാൻ ആരു നോക്കിയാലും നടക്കില്ലെന്ന് മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പറഞ്ഞു. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മാന്നാർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1278ാം കുരട്ടിശേരി ശാഖാ ഹാളിൽ നടന്ന നേതൃത്വപരിശീലന കളരിയും വ്യക്തിത്വവികസന ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പുഷ്പ ശശികുമാർ, ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, യൂത്ത് മൂവ്‌മെന്റ് ചെയർപേഴ്‌സൺ വിധുവിവേക്, കൺവീനർ ബിനുരാജ്, മേഖലാ വൈസ് ചെയർമാൻ കുട്ടപ്പൻ ഇടയിലെ പറമ്പിൽ, ട്രഷറർ വിശ്വനാഥൻ തൈയ്യിൽ, വനിതാസംഘം മേഖലാ ചെയർപേഴ്‌സൺ വിജയശ്രീ, കൺവീനർ ശ്രീലത രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് മേഖലാ ചെയർമാൻ വിഷ്ണുപ്രസാദ്, കൺവീനർ സലിജ സുനിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും മോട്ടിവേഷൻ സ്പീക്കറുമായ എൽ.സുഗതൻ വ്യക്തിത്വ വികസന ക്ലാസിന് നേതൃത്വം നൽകി. മേഖലാ കൺവീനർ സുധാകരൻ സർഗം സ്വാഗതവും, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് നന്ദിയും പറഞ്ഞു.