മാവേലക്കര: എസ്.എൻ.ഡി.പി യോഗം 2425-ാം കല്ലിമേൽ ശാഖാ വാർഷിക പൊതുയോഗവും. ഗുരു ജയന്തി സന്ദേശ സമ്മേളവും ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ ഗുരു ജയന്തി സന്ദേശവും നൽകി.ശാഖാ പ്രസിഡന്റ് അശോക് ബാബു ആമുഖ പ്രസംഗവും, സെക്രട്ടറി മധുസൂദനൻ റിപ്പോർട്ട് അവതരണവും നിർവഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ നവീൻ വി.നാഥ് . വനിതാ സംഘം മേഖലാ കൺവീനർ സജി ഇറവങ്കര, യൂണിയൻ ധർമ്മസേന ചെയർമാൻ ടി.ഷാനുൽ , ശാഖാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.