പൂഴിക്കാട് : പൂഴിക്കാട് ഗവ.ജി.യു.പി സ്‌കൂളിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ഭാരതത്തിന്റെ ഐക്യം ഉറപ്പാക്കിക്കൊണ്ട് ഭാരതത്തിന്റെ ആകൃതിയിൽ നിന്ന് കുട്ടികൾ, കാർഗിലിൽ വീരമൃത്യുവരിച്ച ധീര ജവാൻമാരുടെ സ്മരണയ്ക്ക് മുൻപിൽ ദീപം തെളിച്ചു. ഓപ്പറേഷൻ വിജയിൽ പങ്കെടുത്ത ധീര ജവാൻമാരുടെ അഭിമാനവും വിജയവും പുനരുജ്ജീവിപ്പിക്കാൻ വേണ്ടി എല്ലാ വർഷവും ജൂലായ് 26ന് കാർഗിൽ വിജയദിവസം ആഘോഷിക്കുന്നു. അസംബ്ലിയിൽ പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിജയ് ദിവസിലൂടെ കുട്ടികളിലും സമൂഹത്തിനും ദേശീയബോധം ഉണർത്താൻ സാധിച്ചു.