29-bhakshymela

പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂളിൽ ഭക്ഷ്യമേള നടത്തി. പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ജി. മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. പന്തളം എ.ഇ.ഒ പി.ഉഷ, എസ്.എം.സി​ ചെയർ​മാൻ, കെ.എച്ച്.ഷിജു , സ്‌കൂൾ പ്രൻസിപ്പൽ ജി.സുനിൽ കുമാർ, പ്രഥമാദ്ധ്യാപകൻ പി.ഉ​ദ​യൻ, സിനീയർ അസിസ്റ്ററ്റ് ആർ.കാ​ഞ്ച​ന, സോഷ്യൽ സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ജോസ് മത്തായി , നീമ, പി.ബാബു എന്നിവർ സംസാരിച്ചു.