പത്തനംതിട്ട : എസ്.എൻ.ഡി.പിയോഗം 607 -ാം വി.കെ.വി മെമ്മോറിയൽ കുമ്പഴ ശാഖയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പുഷ്പചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി വി.കെ.രവീന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം കെ.അനിൽകുമാർ, ഷൈൻ പുരുഷോത്തമൻ, ആർ.എസ്.ഷാജി, ബി.സജീവ്, പി.കെ.പിതാംബരൻ എന്നിവർ സംസാരിച്ചു.