മല്ലപ്പള്ളി : പെരുമ്പെട്ടി വില്ലേജിൽ നടന്ന ഡിജിറ്റൽ സർവേയുടെ അവലോകനയോഗം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സർവേയുടെ പെരുമ്പെട്ടി വില്ലേജിന്റെ ചാർജുള്ള ഹെഡ്സർ വെയർ ജോബി ജോസ് നാളിതുവരെ നടത്തിയ ജോലികളുടെ വിശദീകരണം നൽകി. പെരുമ്പെട്ടി വില്ലേജ് 2310 ഹെക്ടർ ആണ്. ഇതിന്റെ 50 ശതമാനത്തോളം ഏരിയ സർവേ ചെയ്തു കഴിഞ്ഞു. ഇപ്പോൾ നിലവിൽ 10 ആർ.ടി.കെ മെഷീനുകളാണ് ഈ ജോലിക്കായി ഉപയോഗിക്കുന്നത്. ഡിജിറ്റൽ സർവേയ്ക്ക് പൂർണ പിന്തുണ നൽകുന്ന ജനപ്രതിനിധികളെയും എം.എൽ.എ പ്രത്യേകം യോഗം അഭിനന്ദിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും സർവേ ജോലികൾ നടത്തുന്ന ജീവനക്കാരെ അദ്ദേഹം അനുമോദിച്ചു. സർവേ ജോലികൾ കൂടുതൽ സുഖമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ഡിജിറ്റൽ സർവേ ജീവനക്കാരും അവലോകന യോഗത്തിൽ പങ്കെടുത്തു.