അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം, കവി അനിൽ പനച്ചൂരാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന കിളിക്കൊഞ്ചൽ സീസൺ 4 സംസ്ഥാനതല കവിതാലാപനമത്സരത്തിന്റെ ലോഗോപ്രകാശനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വിമൽകുമാർ.എസ്, ഷാനു ആർ.അമ്പാരി, സബീഷ് കുമാർ എന്നിവർ പങ്കെടുത്തു.
14 മുതൽ 45 വയസുവരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരം രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികളും തങ്ങളുടെ കവിതാലാപന വീഡിയോ അയച്ചുനൽകി മത്സരത്തിൽ പങ്കെടുക്കണം. വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന അഞ്ചുപേർ കിളിക്കൊഞ്ചൽ സമാപനവേദിയിൽ ആദ്യഅഞ്ചു സ്ഥാനങ്ങൾക്കായി മത്സരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കവിതാലാപന വീഡിയോ വാട്സ് ആപിൽ അയച്ചു നൽകണം. ഫോൺ : 9846088198, 9744621043, 9497781482.