citu

പത്തനംതിട്ട : കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും പാലക്കാട് ഡിവിഷൻ ഇല്ലാതാക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലേക്ക് 31ന് രാവിലെ 10.30ന് സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്​ സംഘടിപ്പിക്കും. പത്തനംതിട്ടയിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന മാർച്ച്​ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്​ പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.

തിരു​വല്ല കെ.എ​സ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ്​ എസ്.ഹരിദാസും സെക്രട്ടറി പി.ബി.ഹർഷകുമാറും അഭ്യർത്ഥിച്ചു.