ചെങ്ങന്നൂർ : മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രതിമയുമായുള്ള സ്മൃതി യാത്രയ്ക്ക് സി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ പ്രാവിൻ കൂട് ജംഗ്ഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരത്ത് സ്ഥാപിക്കുവാനുള്ള പ്രതിമയുടെ പ്രയാണം പയ്യന്നൂരിൽ നിന്നുമാണ് ആരംഭിച്ചത്. ജില്ലാ അതിർത്തിയായ കാരക്കാട് വരെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ സഞ്ചരിച്ചത്. സ്മൃതി യാത്രാ ക്യാപ്റ്റൻ കെ.പി രാജേന്ദ്രൻ, ഡയറക്റ്റർ സത്യൻ മൊകേരി, ടി.വി ബാലൻ, ടി.ടി ജിസ്മോൻ, ഇ.എസ് ബിജിമോൾ , പി.കബീർ എന്നിവർ സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ്.സോളമൻ, എക്സി അംഗങ്ങളായ സി.എ അരുൺകുമാർ,കെ.ജി സന്തോഷ്, കെ കാർത്തികേയൻ, മണ്ഡലം സെക്രട്ടറിമാരായ എം. മുഹമ്മദലി, എൻ. ശ്രീകുമാർ, ആർ സന്ദീപ്, എം.ഡി ശ്രീകുമാർ, ജി.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.