പത്തനംതിട്ട: മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനും ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതിഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജാതി മത ഭാഷാ വേർതിരിവില്ലാതെ ജനങ്ങളെ ഒരുമിച്ച് നിലനിറുത്തുന്ന രാജ്യത്തിന്റെ പ്രതീക്ഷയും പ്രതീകവുമാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പെരീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, യോഹന്നാൻ ശങ്കരത്തിൽ, ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, അഡ്വ.തോമസ് വി.കല്ലുങ്കത്തറ, സീനിയർ സിറ്റിസൺസ് മലയാലപ്പുഴ വിശ്വംഭരൻ, സണ്ണി കണ്ണംമണ്ണിൽ, പി.അനിൽ വാഴുവേലിൽ, മ്രോദ് താന്നിമൂട്ടിൽ, മോളി തോമസ്, ശശീധരൻനായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബിജിലാൽ ആലുനിൽക്കുന്നതിൽ, സിനിലാൽ പൊതീപ്പാട്, ബിജു ആർ. പിള്ള, അഡ്വ. ആശാകുമാരി പെരുമ്പ്രാൽ , കലാബാലൻ,സി.പി.സുധീഷ് ,ഗോപൻ തഴനാട്ട്,വിജയകുമാർ വാനിയത്ത് അനിൽ മോളുത്തറ, ജെയിംസ് പരിത്യാനി,മോനി.കെ.ജോർജ്, ജി.കൂശലൻ,മിനി ജിജി, ശ്രീകുമാർ ചെറിയത്ത്, സാബു വർഗീസ്, ബിജിലാൽ തുണ്ടിൽ, വി.എ അലക്‌സാണ്ടർ കെ.പി സുനോജ്, ഉണ്ണി മുക്കുഴി, ഗണേഷ് തോട്ടം എന്നിവർ പ്രസംഗിച്ചു.