pazhakulam-
പ്രതിഷേധ പ്രകടനം പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : പെരിങ്ങനാട് - പുത്തൻചന്ത റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻനായർ, രാജൻ മോളേത്ത്, രാധാകൃഷ്ണൻ കാഞ്ഞിരവിള, ജിനു കളിയ്ക്കൽ, ഗീവർഗീസ് ജോസഫ്, ശ്രീലേഖ, ഷിബു ഉണ്ണിത്താൻ, പ്രവീൺ ചന്ദ്രൻ, രമേശൻ കേദാരം, മനുനാഥ്, അബിൻ ശിവദാസ്, ബി.വി. ജെറിൻ, റ്റി.എൻ. സദാശിവൻ, ജേക്കബ് കാട്ടൂർ, ശ്രീകുമാർ, ശശീധരൻ പിള്ള, സജി ജോർജ്, ബിജു മോൻ എന്നിവർ പ്രസംഗിച്ചു.