1
എസ്. വിദ്യാമോൾ

മല്ലപ്പള്ളി: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ എസ്.വിദ്യാമോൾ തിരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫിലെ ധാരണ പ്രകാരം ബിന്ദു മേരി തോമസ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പു നടന്നത്. സി.പി.എമ്മിലെ ഷാന്റി ജേക്കബിനെ 5നെതിരെ 6 വോട്ടുകൾക്കാണ് വിദ്യ പരാജയപ്പെടുത്തിയത്. ബി.ജെ.പിയിലെ ഗീതു ജി.നായർക്ക് മൂന്ന് വോട്ടും ലഭിച്ചു. പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് വരണാധികാരിയായിരുന്നു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും വനിതാ കോൺഗ്രസ് തിരുവല്ലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ് എസ്.വിദ്യാമോൾ. അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാം പട്ടേരിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി, കുഞ്ഞുകോശി പോൾ, കോശി. പി. സഖറിയ, എബി മേക്കരിങ്ങാട്ട്, തോമസ് മാത്യു , ജോൺസൺ കുര്യൻ,എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ശശിധരൻ പിള്ള,കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ദാനിയേൽ, മോളിക്കുട്ടി സിബി, സിന്ധു സുഭാഷ്, ലൈല അലക്സാണ്ടർ, എം.കെ സുഭാഷ് കുമാർ, ടി.എസ് ചന്ദ്രശേഖരൻ നായർ, വി.തോമസ് മാത്യു, പ്രകാശ് കുമാർ വടക്കേമുറി,കെ.ജി. സാബു, അനിൽ കൈയാലാത്ത്, സജി ഡേവിഡ്, ഗീത കുര്യാക്കോസ്, റജി പണിക്കമുറി , ബിന്ദു മേരി തോമസ് എന്നിവർ പ്രസംഗിച്ചു.