പന്തളം: പന്തളം കോൺഗ്രസ് പന്തളം ബ്ലോക്ക് ഭാരവാഹിപ്പട്ടിക പുറത്തുവന്നതോടെ പന്തളത്തെ സജീവ കോൺഗ്രസ് നേതാക്കളടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജി വയ്ക്കാനൊരുങ്ങുന്നു സി.പി.എമ്മിനു വേണ്ടിയും ബി.ജെ.പിക്കു വേണ്ടിയും കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരുന്നവരെയും കോൺഗ്രസുമായി പുലബന്ധം പോലുമില്ലാത്തവരെയും ജില്ലയിലെ കെ.പി.സി.സി ഭാരവാഹി ഇടപെട്ടാണ് ലിസ്റ്റിൽ തിരുകി കയറ്റിയത് എന്നാണ് പന്തളത്തെ ചില നേതാക്കൾ ആരോപിക്കുന്നത്. ഭാരവാഹികളുടെ തനിനിറം തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ ഞങ്ങൾ അനുഭവിച്ചറിഞവരാണെന്നും ബി.ജെ.പി. ക്കു വേണ്ടി പരസ്യ പ്രവർത്തനം നടത്തിയവരാണിവരെന്നും ഇവരുടെ കൂടെ പ്രവർത്തിക്കാൻ കഴിയില്ല എന്നും ആരോപിച്ചാണ് ഇവർ രാജിക്കൊരുങ്ങുന്നത് . വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാക്കുമെന്നും നേതാക്കൾ പറഞ്ഞു.