കോന്നി : കേരളകൗമുദിയും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളും ചേർന്ന് സംഘടിപ്പിക്കുന്ന ഗതാഗത ബോധവത്കരണ സെമിനാർ ബുധനാഴ്ച 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ മാനേജരും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. കോന്നി പൊലീസ് എസ്.എച്ച്.ഒ പി.ശ്രീജിത്ത്, കോന്നി ജോയിന്റ് ആർ.ടി.ഒ ഡി.ദീപു, സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ, അഡ്മിനിസ്ട്രേറ്റർ ശ്രീലാൽ, സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം കെ.ആർ.സലീലനാഥ്, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കേരളകൗമുദി കോന്നി ലേഖകൻ മനോജ് സുകുമാരൻ, വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ എന്നിവർ സംസാരിക്കും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സന്ദീപ് ബോധവത്കരണ ക്ലാസ് നയിക്കും.