പന്തളം : യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പന്തളം മങ്ങാരം ആശാരി അയ്യത്ത് പടിഞ്ഞാറ്റിയതിൽ എ.ബി സുധീറു ഉള്ള ഖാൻ, ഇയാളുടെ മാതാവ് എന്നിവർക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. എ.ബി സുധീറു ഉള്ള ഖാന്റെ ഭാര്യ ഫാത്തിമ്മ സുധീർ (38) മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്നും ഭർത്താവ് സുധീറിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നും സുധീറിന്റെ അമ്മ ഹൌലത്ത് ബീബിയും നിരന്തരം സാമ്പത്തിക ഇടപാടിന്റെ പേരിൽ ഫാത്തിമ്മമായി വഴക്ക് കൂടാറുണ്ടെന്നും യുവതിയുടെ സഹോദരൻ അബ്ദുൽ കലാം പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 7ന് ഉച്ചയോടെ ചെങ്ങന്നൂർ കല്ലിശേരിയിലെ പമ്പയാറ്റിലാണ് ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.