admission

പത്തനംതിട്ട : ഐ.ടി.ഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ പഠനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ആദ്യ രണ്ടുമാസം അടൂർ ഗവ.പോളിടെക്‌നിക്കിലും തുടർന്നുള്ള മൂന്നുമാസം കൊച്ചിൻ ഷിപ്യാർഡിലുമായിരിക്കും പരിശീലനം. ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്യാർഡിൽ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. എൻ.സി.വി.ഇ.ടിയും അസാപും കൊച്ചിൻ ഷിപ്യാർഡും നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കും. ഫോൺ : 9495999688, 7736925907.