തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ സംഘടിപ്പിച്ച അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ പൊതുയോഗം ഗുരുവായൂർ ഭാഗവത സത്രസമിതി വൈസ് പ്രസിഡന്റ് എസ്.നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ഭാഗവത സത്രം ചെയർമാൻ അഡ്വ.ടി.കെ.ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീവല്ലഭ ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. സത്രം ജനറൽ കൺവീനർ പി.കെ.ഗോപിദാസ് റിപ്പോർട്ടും ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം കണക്കും അവതരിപ്പിച്ചു. മാതൃസമിതി അദ്ധ്യക്ഷ പ്രൊഫ.ആർ.ഷൈലജ, ഏറങ്കാവ് ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കുമാർ, ഡോ.കെ.രാധാകൃഷ്ണൻ, സി.കെ.ബാലകൃഷ്ണപിള്ള, ഡോ.പ്രശാന്ത് പുറയാറ്റ്, പ്രീതി ആർ.നായർ, പ്രമോദ് സി.ജെ എന്നിവർ പ്രസംഗിച്ചു.