ചെങ്ങന്നൂർ : ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ നഗരസഭാ വാർഡ് മൂന്നിൽ ളാഹശേരി ശാന്താ ഭവനിൽ ശാന്തകുമാരിയമ്മ ( 83) ആണ് മരിച്ചത്. പൊലീസെത്തി വീട് തുറന്നു പരിശോധിക്കുമ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. തൊട്ടടുത്തു മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന മൂത്തമകനും അമ്മയുടെ മരണവിവരം അറിഞ്ഞിരുന്നില്ല.
ഭർത്താവ് കെ.എസ്.ആർ.ടി.സി. റിട്ട വെഹിക്കിൾ സൂപ്പർവൈസർ പി.ആർ. കരുണാകരൻനായരുടെ മരണശേഷം ഏറെ നാളായി കുടുംബ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ശാന്തകുമാരിയമ്മ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു .
മക്കൾ : ഷൈലജ , സുരേഷ് കുമാർ , സജികുമാർ (കുവൈത്ത്).
മരുമക്കൾ : ഷാജികുമാർ , സന്തോഷകുമാരി (അജിത സജികുമാർ).