പറക്കോട് : കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി പറക്കോട് അമൃത ബോയ്‌സ് ഹൈസ്‌കൂളിൽ ബോധപൂർണമി ലഹരിവിരുദ്ധ സെമിനാർ നടത്തി. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ഉദ്ഘാടനവും ക്ലാസും നടത്തി. ലഹരി എന്ന തിൻമയ്ക്കെതിരെ പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെയും യുവതലമുറയെയും കാർന്നു തിന്നുന്ന മഹാരോഗമാണ് ലഹരി. ഇതിനെതിരെ കരുത്തുറ്റ ശബ്ദമാകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് ഇ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.മൈത്രി മുഖ്യ അതിഥിയായി. വാർഡ് കൗൺസിലർ അനൂപ് ചന്ദ്രശേഖർ, കേരളകൗമുദി സർക്കുലേഷൻ എക്‌സിക്യൂട്ടീവ് രാജേന്ദ്രപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജികുമാർ നന്ദിയും പറഞ്ഞു.