മുടിയൂർക്കോണം: എസ് .എൻ.ഡി.പി യോഗം മൂടിയൂർകോണം ശാഖയിൽ മെരിറ്റ് ഈവനിംഗും , പ്രതിഭകളെ ആദരിക്കലും. ഗുരുദേവജയന്തി വിളംബര സമ്മേളനവും നടന്നു. പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുകു സുരഭി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർകോണം മുഖ്യ പ്രഭാഷണവും ശാഖാ സെക്രട്ടറി അജയൻ മലമേൽ ആമുഖ പ്രസംഗവും നടത്തി. വനിതാ സംഘം യൂണിയൻ എക്‌സിക്യൂട്ടീവ് അംഗം വിജയമ്മ കുഞ്ഞികൃഷ്ണൻ. ശാഖാ പ്രസിഡന്റ് സ്മിതാബിനു, സെക്രട്ടറി ഷൈജാസ്മിതു ഉദയൻ, സുമതി തുടങ്ങിയവർ സംസാരിച്ചു.