പത്തനംതിട്ട : സർക്കാർ ഓഫീസുകൾ സ്മാർട്ടാകുന്നതിനൊപ്പം എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് സ്മാർട്ടായും വേഗത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കുളനട സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ ഓഫിസുകളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ഫയലുകളിലും ഓരോ ജീവിതമുണ്ടെന്ന തിരിച്ചറിവോടെ മൂന്നിൽ വരുന്ന എത്ര സങ്കീർണ്ണമായ പ്രശ്‌നങ്ങളെയും നിയമത്തിന്റെ സാധൂകരണത്തോടെ പരിഹരിക്കാൻ സാധിക്കണം.

വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി അത്യാതുധുനിക സൗകര്യങ്ങളോടെയാണ് കുളനട വില്ലേജ് ഓഫീസ് നിർമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കുളനട മെഴുവേലി വില്ലേജുകളിൽ ജനറൽ അദാലത്ത് നടത്തി ഫെയർ വാല്യു പ്രശ്‌നം പരിഹരിക്കാൻ ഏത്രയും പെട്ടെന്ന് വേണ്ട നടപടികൾ കൈ കൊള്ളുമെന്നും മന്ത്രി കൂട്ടി ചേർത്തു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ ,മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. അജയകുമാർ, കുളന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. മോഹൻദാസ്, അടൂർ ആർ ഡി ഒ വി. ജയമോഹൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.