chittayam
മാലിന്യമുക്ത അടൂർ ചർച്ചയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംസാരിക്കുന്നു

അടൂർ : മാലിന്യമുക്ത അടൂർ ക്യാമ്പയിൻ ആരംഭിക്കുന്നതിനും മാലിന്യമുക്ത അടൂർ പ്രഖ്യാപിക്കുന്നതിനും ആഗസ്റ്റ് അഞ്ചിന് മുമ്പായി എല്ലാ പഞ്ചായത്തുകളിലും പരിശീലന പരിപാടികൾ പൂർത്തീകരിക്കുകയും സർവേ ആരംഭിക്കുകയും വേണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച അവലോകന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മസേന എന്നിവയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം. യൂത്ത് ക്ലബുകൾ, യുവജന സംഘടനകൾ, ബഹുജനങ്ങൾ, രാഷ്ട്രീയകക്ഷി പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ചിറ്റയം ഗോപകുമാർ ചെയർമാനായും പറക്കോട് ബി ഡി ഒ ജനറൽ കൺവീനറായും പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മുൻസിപ്പൽ സെക്രട്ടറി, മുൻസിപ്പൽ ചെയർപേഴ്സൺ എന്നിവർ അടങ്ങിയിട്ടുള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ രശ്മിമോൾ, തദ്ദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ എന്നിവർ .സംസാരിച്ചു.