പന്തളം: പന്തളം ലയൺസ് ക്ലബിന്റെ പുതിയ പ്രസിഡന്റ് പി.രാധിക, സെക്രട്ടറി ജി.കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റർ ആർ. ജെ .പ്രസാദ് എന്നിവരുടെ സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.എ തോമസ് നിർവഹിച്ചു. പ്രസിഡന്റ് എം വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാധിക, എം.ആർ.പി. പിള്ള,ജിജോ വി ജോയ്, ആർ. ജെ പ്രസാദ്, രാജ്‌മോഹൻ, നന്ദകുമാരൻ പിള്ള, മാത്യു വർഗീസ്, കൃഷ്ണകുമാർ, പത്മകുമാർ, ശിവരാമൻ നായർ,ഹരികുമാർ എന്നിവർ സംസാരിച്ചു. സൈക്കിൾ , എൻഡോവ് മെന്റ്, ഡയാലിസിസ് കിറ്റ് , ഫല വൃക്ഷത്തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു.