പന്തളം: പന്തളം രക്തസാക്ഷികളായ ഭാനു ,നാരായണപിള്ള എന്നിവരുടെ 51 -ാമത് രക്തസാക്ഷി വാർഷികം ആഗസ്റ്റ് രണ്ടിന് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും. രാവിലെ 8.30ന് അമ്പലത്തിനാൽ ചൂരയിൽ ജംഗ്ഷനിൽ സി.പി.എം. ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു പതാക ഉയർത്തും. ഒൻപതിന് വാഹനറാലി. സി .രാഗേഷാണ് ക്യാപ്ടൻ. 9. 30ന് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം. ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ പതാക ഉയർത്തും. വൈകിട്ട് നാലിന് എം .എം. ജംഗ്ഷനിൽ നിന്ന് സംയുക്ത പ്രകടനം . അഞ്ചിന് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദിനാചരണ കമ്മിറ്റി ചെയർമാൻ ഈ. ഫസൽ അദ്ധ്യക്ഷത വഹിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി. ഹർഷകുമാർ ,ടി.ഡി. ബൈജു. ജില്ലാ കമ്മിറ്റിയംഗം ലസിത നായർ ,ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.രാഗേഷ്, വി. കെ. മുരളി ,സി. കെ. രവിശങ്കർ ,എച്ച്. നവാസ്, ബി. പ്രദീപ്, സായിറാം പുഷ്പൻ ,പോൾ രാജൻ, ഡി. സുഗതൻ ,സാംഡാനിയേൽ, സി. കെ. സുരേന്ദ്രൻ, കെ.എൻ.പ്രസന്നകുമാർ എന്നിവർ പ്രസംഗിക്കും.