മല്ലപ്പള്ളി: താലൂക്ക് പ്രദേശത്തെ ഗ്രാമീണ റോഡുകളിലെ യാത്രാക്ലേശം പരിഹരിക്കാൻ നിർദേശവുമായി ജനകീയ സദസ് താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തി. അഡ്വ.മാത്യു.ടി.തോമസ് എം.എൽ. എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റാന്നി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത മേഖലകളിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുക്കളെക്കുറിച്ചും,ഗ്രാമീണ റൂട്ടുകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി. വിവിധ പഞ്ചായത്തിൽ നിന്നുള്ള വ്യക്തികളിൽ നിന്നുമായി 68 റൂട്ടിലേക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചു. പഞ്ചായത്ത്,പി.ഡബ്ല്യു.ഡി ,മോട്ടോർ വാഹന വകുപ്പുകളുടെയും സാദ്ധ്യതകൾ പരിശോധിച്ച് റൂട്ടുകൾ തീരുമാനിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, താലൂക്കിലെ എട്ട്പഞ്ചായത്തിലെ പ്രസിഡന്റുമാർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പ്രതിനിധികൾ,കെ.എസ്ആർ.ടി.സി ,പിഡബ്ല്യുഡി , ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ,പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജോയിന്റ് ആർ.ടി.ഒ ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർ പ്രസംഗിച്ചു.