റാന്നി: കേരളം ഇന്ത്യയിൽ അല്ലെന്ന പോലെയാണ് കേന്ദ്രം പ്രവൃത്തിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു സഹമന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിനായി ഇടപെട്ടില്ല. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണെന്നും ചിറ്റയം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഗോപിനാഥൻ, അഡ്വ. കെ.ജി രതീഷ് കുമാർ, ചെയർമാൻ ജോജോ കോവൂർ, എൻ.കൃഷ്ണകുമാർ,ആർ.രമേശ്, പി.എസ് സന്തോഷ് കുമാർ,മാത്യു വർഗീസ്,എ.ഗ്രേഷ്യസ്, ജി.അഖിൽ, റെജി മലയാലപ്പുഴ, എൻ സോയാമോൾ,പി.എസ് മനോജ് കുമാർ,എ ഷാജഹാൻ,ലിസി ദിവാൻ എന്നിവർ പ്രസംഗിച്ചു.