plant

പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യൽ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എൻ.ഡി.ആർ.എഫ് എന്നിവ സംയുക്തമായി ജില്ലയിൽ വിവിധ സ്‌കൂളുകളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പത്തനംതിട്ട കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന എസ് ഹനീഫ്, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി.ബി.ബിജു, സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ്, എൻ.ഡി.ആർ.എഫ് ടീമിന്റെ കമാൻഡർ ഇൻസ്‌പെക്ടർ വൈ.പ്രദീഷ്, സബ് ഇൻസ്‌പെക്ടർ ഡി.വി.പട്ടീൽ, കാതലിക്കറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗ്രേയ്‌സ് മാത്യു, ജില്ലാ ഹസാർഡ് അനലിസ്റ്റ് ചാന്ദിനി പി.സേനൻ എന്നിവർ പങ്കെടുത്തു.