കോന്നി: കുളത്തുമൺ സ്വദേശിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ കല്ലേലിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി ശിവപ്രസാദ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച കൂടൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കോന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.