പെരുനാട്: പെരുനാട് കക്കാട്ടാറിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം കണ്ടെത്തി. ഇന്നലെ രാവിലെയാണ് പമ്പാനദിയുടെ കോഴഞ്ചേരി ഭാഗത്തുകൂടി മൃതദേഹം ഒഴുകിപ്പോകുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചു.
പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം കാണാതായത്. നദിക്കരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട മകൻ ഹരികുമാറാണ് പൊലീസിൽ പരാതി നൽകിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.