പത്തനംതിട്ട: അഡ്വ. പി. ബി. സതീഷ് കുമാർ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗമായി. കുറിച്ചിമുട്ടം സ്വദേശിയായ പി. ബി. സതീഷ് കുമാർ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്. ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആറന്മുള ഗ്രാമപഞ്ചായത്തംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ആറന്മുള കുറിച്ചിമുട്ടം സതീഷ് ഭവനിൽ പരേതനായ പി. ഡി. ബാബുവിന്റെയും, വി.എസ്. ശാന്തമ്മയുടെയും മകനാണ്. ഭാര്യ കോട്ടയം പാമ്പാടി തികിടിയിൽ ആതിര കൃഷ്ണൻകുട്ടി.