mannadi
തലച്ചിറ ശാഖാ പൊതുയോഗത്തിൽ എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹനൻ സംസാരിക്കുന്നു

റാന്നി : എസ്.എൻ.ഡി.പി യോഗം 92ാം തലച്ചിറ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ നടന്നു. ശാഖാ ചെയർമാൻ പി.കെ.ശശിധരൻ, കൺവീനർ ചന്ദ്രപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: പി.കെ.ശശിധരൻ (പ്രസിഡന്റ്), കെ.രാജീവ്കുമാർ (വൈസ് പ്രസിഡന്റ്), പി.എൻ.ചന്ദ്രപ്രസാദ് (സെക്രട്ടറി), സജീവ്കുമാർ.എസ്, അജിത്കുമാർ.ഡി, സി.ടി.സുരേഷ്, കെ.ജി മനോജ്കുമാർ, കെ.എൻ.പുഷ്പലത, കമലാസനൻ, പ്രസന്ന, ടി.എൻ.ആനന്ദൻ (യൂണിയൻ കമ്മിറ്റിയംഗം), സി.എ.സിനി, രാജുക്കുട്ടി, ചന്ദ്രാംഗദൻ (പഞ്ചായത്ത് കമ്മിറ്റി).