കോഴഞ്ചേരി : ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാലക്കര കൊല്ലിരിക്കൽ വടക്കേതിൽ കെ.എൻ.ഇന്ദിര(58) മരിച്ചു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിൽ മരണാനന്തര ചടങ്ങിന് പോയി തിരികെവരുമ്പോൾ ഇടയാറന്മുള കളരിക്കോട് വച്ചാണ് പന്നി ഓട്ടോറിക്ഷയിൽ ഇടിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് അടിയിലായ ഇന്ദിര കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒപ്പം യാത്രചെയ്ത രണ്ട് സ്ത്രീകൾക്കും ഓട്ടോ ഡ്രൈവർക്കും നിസാര പരിക്കേറ്റു. പരേതനായ ശശിയാണ് ഇന്ദിരയുടെ ഭർത്താവ്. മക്കൾ : ശരത്, ശാരി. സംസ്കാരം പിന്നീട്.